കേരള സർക്കാർ
കാൻഡിഡേറ്റ് പോർട്ടലിലേക്ക് സ്വാഗതം
വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷകളും കൗൺസിലിംഗും കൈകാര്യം ചെയ്യുന്ന പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് 1983 -ൽ GO (MS ) No -31 /83 /HEDn നമ്പർ സർക്കാർ ഉത്തരവ് പ്രകാരമാണ് സ്ഥാപിതമായത് . മെറിറ്റിന്റെയും സാമുദായിക സംവരണത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ പ്രൊഫഷണൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും അല്ലോട്മെന്റും നടത്തുക എന്ന ഉത്തരവാദിത്തമാണ് പ്രവേശന പരീക്ഷ കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കുന്നത് . കേരള ഇഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ കോഴ്സുകള്‍ (കീം), പിജി നഴ്സിംഗ്, ത്രിവല്‍സര എല്‍.എല്‍.ബി., പഞ്ചവല്‍സര എല്‍.എല്‍.ബി., എല്‍.എല്‍.എം., പിജി ആയുര്‍വേദം, പിജി ദന്തല്‍, പിജി ഹോമിയോപ്പതി, പിജി മെഡിക്കല്‍, ബി.ഫാം (എല്‍.ഇ),പിജി ഫാര്‍മസി, ഈ കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റാണ് (CAP) ഈ ഓഫീസ് നടത്തിവരുന്നത്.