കേരള സർക്കാർ
വിവിധ ബിരുദബിരുദാന്തര പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷകൾ നടത്തുന്നതിനും മെറിറ്റ്, സംവരണ തത്വങ്ങൾക്കനു സരണമായി അലോട്ട്മെന്റുകൾ നടത്തുന്നതിനുമായി സർക്കാർ ഉത്തരവ് (സാധാ ) നമ്പർ 31/ 83 //ഉ.വി.വ തീയതി 19 .02 .1983 പ്രകാരം 1983 -നാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നിലവിൽ വന്നത്. സെക്രെട്ടറിയേറ്റിലെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ ഓഫീസിൻറെ ഭരണവകുപ്പ്.
ദൗത്യംഈ ഓഫീസിൻറെ പ്രധാന ദൗത്യം വിവിധ ഡിഗ്രി, പിജി കോഴ്സുകളിലേക്ക് പരീക്ഷകളുടെ ഗുണനിലവാരം നിലനിർത്തിയും പ്രവേശന പ്രക്രിയകളിൽ സുതാര്യത ഉറപ്പുവരുത്തിയും പ്രവേശന പരീക്ഷകളും അലോട്ട്മെന്റുകളും നടത്തുക എന്നതാണ്.
കാഴ്ചപ്പാട്ഓരോ അക്കാഡമിക് വർഷവും വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് സുതാര്യമായ പ്രവേശന നടപടികൾ ഉറപ്പുവരുത്തുന്ന കേരള സർക്കാരിൻറെ ഒരു ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് ഈ കാര്യാലയത്തിൻറെ പ്രധാന കാഴച്ചപ്പാട്.